Advertisement

ടി20 ലോകകപ്പ്; അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും

November 8, 2021
Google News 0 minutes Read

ട്വന്‍റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. വിരാട് കോലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന ടി20 മത്സരം കൂടിയാണ് ഇത്. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്‍റെ ശ്രമം.

ഇന്നത്തെ മത്സരം പ്രസക്തമല്ലാത്ത സാഹചര്യത്തിൽ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ ഇന്ന് കളിപ്പിച്ചേക്കും. സ്പിന്നർ രാഹുൽ ചഹാറിനെ ടീമിൽ ഉൾപ്പെടുത്തും. ഇഷാൻ കിഷനെയും കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.

പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്. ശാസ്ത്രിക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാകും ടീം ഇന്ത്യയുടെ ശ്രമം. അതേസമയം ന്യൂസിലൻഡിന്‍റെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here