ആഴ്ചകളോളം അബോധാവസ്ഥയിൽ; ഉണർന്നപ്പോൾ യുവതി സംസാരിക്കുന്നത് വിവിധ ഭാഷശൈലിയിൽ….

കേട്ടാൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസമുള്ളൊരു സംഭവം പറയാം. സിനിമ കഥകളെ വെല്ലുന്ന ജീവിതവുമായി ഒരു ഇരുപത്തിനാലുകാരിയുടെ കഥ. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത നാട്ടിലെ ഭാഷശൈലിയിലാണ് ഇപ്പോൾ ഈ പെൺക്കുട്ടി സംസാരിക്കുന്നത്. എന്താണ് സംഭവമെന്നല്ലേ…
2020 ലെ നവംബറിലാണ് ഇത് നടക്കുന്നത്. യുഎസ് സ്വദേശിയായ സമ്മർ ഡയസ് എന്ന പെൺക്കുട്ടി പതിവുപോലെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ ഒരു അപകടത്തിൽ പെടുന്നു. തലച്ചോറിനടക്കം ഗുരുതര പരിക്കേറ്റ സമ്മർ രണ്ട് ആഴ്ചയോളം ആശുപത്രിയിൽ കോമയിൽ കഴിഞ്ഞു. പിന്നീട് ഏറെ പരിശ്രമത്തിനൊടുവിൽ സമ്മർ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും പൂർണമായും പഴയ സ്ഥിതിയിൽ ആകാൻ സാധിച്ചില്ല. സംസാരശേഷി നഷ്ടപെട്ട സമ്മർ സ്പീച് തെറാപ്പിയിലൂടെ സംസാരശേഷി തിരിച്ചെടുക്കാൻ ശ്രമിച്ചു. പക്ഷെ തനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ കുറിച്ച് ആ പെൺകുട്ടി തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. കേട്ട് പരിചയം പോലും ഇല്ലാത്ത ഒരു ഭാഷ ആക്സന്റാണ് താൻ സംസാരിക്കുന്നതെന്ന് കുറച്ച് വൈകിയാണെങ്കിലും അവൾ തിരിച്ചറിഞ്ഞു.

പതിയെ പതിയെ സംസാര രീതി വ്യക്തമായതോടെ ഭാഷയിലെ വ്യത്യാസം കൂടുതൽ പ്രകടമായി തുടങ്ങി. അതോടെ അമേരിക്കകാരിയാണ് താനെന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിക്കാതെയായി. ഒടുവിലാണ് തനിക്ക് ബാധിച്ച അപൂർവ രോഗാവസ്ഥയെക്കുറിച്ച് സമ്മർ അറിയുന്നത്. സംസാരഭാഷയിൽ വിദേശരീതി കടന്നുകൂടുന്ന ഫോറിൻ ആക്സന്റ് സിൻഡ്രോം എന്ന രോഗമാണ് ഈ 24 കാരിയെ ബാധിച്ചിരുന്നത്. കോമ സ്റ്റേജിൽ നിന്ന് പുറത്തുവന്ന സമ്മർ ഒന്നിലധികം വിദേശ ആക്സന്റുകളിലാണ് ഇംഗ്ലീഷ് സംസാരിച്ചിരുന്നത്.
സമ്മർ കണ്ടിട്ടുപോലും ഇല്ലാത്ത ബ്രിട്ടീഷ്, റഷ്യൻ, ഫ്രഞ്ച് രാജ്യങ്ങളിലെ സംസാര രീതിയാണ് ഇപ്പോൾ സമ്മറിന് സ്വന്തമായിട്ടുള്ളത്. പക്ഷെ ഈ ഭാഷകൾ ഒന്നും എപ്പോഴും സംസാരിക്കാൻ സാധിക്കില്ല. ചിലത് മണിക്കൂറുകൾ മാത്രമാണ് നിലനിൽക്കുന്നതെങ്കിൽ മറ്റുചിലത് മാസങ്ങളോളം സംസാരിക്കും. നിലവിൽ ഓസ്ട്രേലിയൻ ആക്സന്റും ന്യൂസിലൻഡ് ആക്സന്റുമാണ് കൂടുതലായി സംസാരിക്കുന്നത്. ഇതൊരു രോഗാവസ്ഥ ആണെങ്കിൽ കൂടി ഇപ്പോൾ താനത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നാണ് സമ്മർ പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here