അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു
അമേരിക്കയിലെ അലബാമ സ്റ്റേറ്റിൽ ബർമിങ്ഹാം നഗരത്തിൽ നടന്ന വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ബർമിങ്ഹാമിലെ ഫൈവ് പോയിൻ്റ് സൗത്ത് ഏരിയയിലെ മഗ്നോലിയ അവന്യൂവിന് അടുത്ത് 20ാം സ്ട്രീറ്റിലായിരുന്നു ആക്രമണമെന്ന് ബർമിങ്ഹാം പൊലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.
വെടിവെപ്പ് നടക്കുന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയും മരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരിലൊരാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. ആരാണ് വെടിവെച്ചതെന്നോ ആക്രമണത്തിൻ്റെ ഉദ്ദേശമെന്തെന്നോ വ്യക്തമല്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ബെർമിങ്ഹാം പൊലീസ് പ്രതികരിച്ചിട്ടില്ല.
Story Highlights : 4 killed in late night shooting in Birmingham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here