ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

മധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് മൂലമാകാം തീ പടർന്നത് എന്നാണ് നിഗമനം. അപകടസമയത്ത് 40 കുട്ടികൾ വാർഡിലുണ്ടായിരുന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
സ്ഥിതിഗതികൾ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം ധനസഹായം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!