Advertisement

ബസ് ചാർജ് വർധനയ്ക്ക് എൽഡിഎഫ് അനുമതി

November 9, 2021
Google News 2 minutes Read
ldf approves bus ticket price hike

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ അനുമതി നൽകി എൽഡിഎഫ്. തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും ചുമതലപ്പെടുത്തി. സ്വകാര്യ ബസ് ഉടമകളുമായി നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഗതാഗതമന്ത്രി യോഗത്തെ അറിയിച്ചു. ഇതേതുടർന്നാണ് ബസ് ചാർജ് വർധിപ്പിക്കാനുള്ള അനുമതി എൽഡിഎഫ് നൽകിയത്. ( ldf approves bus ticket price hike )

എത്രയാകും മിനിമം നിരക്ക് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്നലെ ഗതാഗതമന്ത്രി ആൻറണി രാജു ബസുടമകളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് മുതൽ നടത്താനിരുന്ന സമരം മാറ്റിവച്ചിരുന്നു. നിരക്ക് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനുകൂല തീരുമാനം ഈ മാസം 18ന് മുൻപ് എടുക്കാമെന്നായിരുന്നു സ്വകാര്യ ബസുടമകൾക്ക് ഉറപ്പ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ മന്ത്രി ആന്റണി രാജു ഒരു കുറിപ്പ് നൽകിയിരുന്നു. സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണ് കുറിപ്പിലുണ്ടായിരുന്നത്. ഇത് പരിഗണിച്ചാണ് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി നൽകിയത്.

കോട്ടയത്ത് ഇന്നലെ രാത്രി നടന്ന ചർച്ചയിലാണ് ബസ് സമരം മാറ്റിവയ്ക്കാൻ ധാരണയായത്. രണ്ടര മണിക്കൂറിലധികം നീണ്ട ചർച്ചയിൽ ബസ് ഉടമകളുടെ ആവശ്യങ്ങൾ മന്ത്രി കേട്ടു. പ്രശ്‌നപരിഹാരത്തിനായി സർക്കാർ സമയം ആവശ്യപ്പെട്ടതോടെ ബസ് ഉടമകൾ വഴങ്ങുകയായിരുന്നു. പതിനെട്ടാം തീയതി വരെയാണ് സമരം മാറ്റിവെച്ചത്.

Read Also : ബസ് ചാർജ് വർധനയിൽ വിജ്ഞാപനം; പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 രൂപയാക്കുക, വിദ്യാർത്ഥികളുടെ മിനിമം ചാർജ് 6 രൂപയാക്കുക, കിലോമീറ്റർ ചാർജ് ഒരു രൂപ ആയി ഉയർത്തുക എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. കൊവിഡ് പ്രതിസന്ധി കഴിയും വരെ നികുതി ഇളവ് ചെയ്യുകയെന്ന ആവശ്യവും ബസ് ഉടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്.

Story Highlights : ldf approves bus ticket price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here