ശമ്പള കുടിശിക തന്നില്ല, ജോലിയിൽ നിന്ന് പുറത്താക്കി; തൊഴിലുടമയുടെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ശമ്പള കുടിശിക നൽകാതെ ജോലിയിൽ നിന്ന് പുറത്താക്കിയതിന് തൊഴിലുടമയുടെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഡൽഹിയിലെ ബുറാറിയിലാണ് സംഭവം. ( man killed ex employee wife )
രാകേഷ് എന്ന ഡ്രൈവറാണ് ഡൽഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറുടെ ഭാര്യ പിങ്കിയെ കഴുത്ത് ഞെരിച്ച് കറന്റടിപ്പിച്ച് കൊലപ്പെടുത്തിയത്.
മൂന്ന് വർഷം മുമ്പാണ് രാകേഷിനെ പ്രൊഫസറായ കുമാർ തന്റെ ഡ്രൈവറായി നിയമിക്കുന്നത്. രാകേഷിനും കുടുംബത്തിനും താമസിക്കാൻ വീടിന്റെ മുകൾ നിലയിൽ മുറിയും നൽകി. എന്നാൽ എല്ലാ മാസവും രാകേഷിന് ഇവർ ശമ്പളം നൽകിയിരുന്നില്ല. ആവശ്യം വരുമ്പോൾ കുടിശിക മുഴുവൻ ഒരുമിച്ച് നൽകണമെന്ന് രാകേഷ് പറഞ്ഞിരുന്നു.
എന്നാൽ പെട്ടെന്നൊരു ദിവസം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പിങ്കി ഭർത്താവ് കുമാറിനോട് പറഞ്ഞുവെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും രാകേഷ് പൊലീസിന് മൊഴി നൽകി.
കുമാർ വീട്ടിലില്ലാതിരുന്ന സമയത്താണ് രാകേഷ് പിങ്കിയെ കഴുത്തു ഞെരിച്ച് കറന്റടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഐപിസി 302-ാം വകുപ്പ് പ്രകാരം ബുറാറി പൊലീസ് കേസെടുത്തു.
Story Highlights : man killed ex employee wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here