വിരാട് കോലിയുടെ മകൾക്കെതിരായ ഭീഷണി; പ്രതി പിടിയിൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ 9 മാസം പ്രായമുള്ള മകൾക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയുമായി ബന്ധപ്പെട്ട കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്നയാളാണ് അറസ്റ്റിലായത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് റാം നാഗേഷ് അലിബാതിനി. പ്രതിയെ മുംബൈയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു.
Read Also : പ്രായം ചെറുതാണെങ്കിലും ആളൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്; പരിചയപ്പെടാം പത്ത് വയസുകാരൻ താരത്തെ…
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ 9 മാസം പ്രായമുള്ള മകൾക്ക് നേരെയുള്ള ബലാത്സംഗ ഭീഷണിയിൽ ഇടപെട്ട് ഡൽഹി വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. “വിരാട് കോലിയുടെ 9 മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററിൽ ഭീഷണിപ്പെടുത്തിയ സംഭവം ഏറെ ലജ്ജാകരമാണ്.
ഈ ടീം ആയിരക്കണക്കിന് തവണ നമ്മെ അഭിമാനം കൊള്ളിച്ചു, എന്നാൽ, തോൽവിയിൽ എന്തിനാണ് ഇത്തരത്തിലുള്ള പ്രതികരണം എന്ന് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. 9 മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights : virat kholi-daughter-abuse-on-socialmedia-arrest-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here