Advertisement

അസമിൽ വാഹനാപകടം : 10 മരണം

November 11, 2021
Google News 1 minute Read
assam accident claims 10 lives

അസമിൽ വാഹനാപകടത്തിൽ പത്ത് മരണം. അസമിലെ കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

Read Also : മലപ്പുറത്ത് വാഹനാപകടം; ഒരു മരണം, ഏഴ് പേർക്ക് പരുക്ക്

അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. എതിർദിശയിൽ നിന്ന് വന്ന ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒൻപത് പേർ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

Story Highlights : Assam accident claims 10 lives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here