Advertisement

ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഗാന്ധി

November 11, 2021
Google News 1 minute Read
chennai rain

കനത്ത മഴ തുടര്‍ന്ന് ചെന്നൈയില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. തമിഴ്‌നാടിന്റെ 90 ശതമാനം മേഖലകളിലും നിലവില്‍ മഴ മുന്നറിയിപ്പില്ല. ന്യൂനമര്‍ദം എട്ടുമണിയോടെ തീരം തൊട്ടാല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. അഞ്ഞൂറിലധികം ഇടങ്ങളില്‍ വെള്ളം കയറി.

അതേസമയം കനത്ത മഴ തുടരുന്നതില്‍ ആശങ്കയറിയിച്ച് രാഹുല്‍ ഗാന്ധി എംപി രംഗത്തെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളെ സഹായിക്കുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 14 ആയി. രാഷ്ട്രപതി അനുശോചനം അറിയിച്ചു. കനത്ത മഴയും ശക്തമായ കാറ്റും കാരണം ചെന്നൈ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. വിമാനങ്ങളുടെ ഷെഡ്യൂളിങ് സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Read Also :ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ആറുമണിയോടെ കരതൊടും; തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 14 ആയി

ചെന്നൈയിലും മറ്റ് ജില്ലകളിലും സ്‌കൂളുകളും കോളജുകളും തുടര്‍ച്ചയായി നാലാം ദിവസവും അടഞ്ഞുകിടക്കുകയാണ്. 2015നുശേഷം ചെന്നൈയില്‍ തുടര്‍ച്ചയായി പെയ്യുന്ന ഏറ്റവും ശക്തമായ മഴയാണ് ഇത്തവണത്തേത്.ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു.

Story Highlights : chennai rain, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here