Advertisement

നിമിഷനേരം കൊണ്ട് മിന്നിമറയുന്ന മുഖഭാവങ്ങൾ; ആദ്യമായി പിസ കഴിക്കുന്ന മുത്തശ്ശിയുടെ രസകരമായ വീഡിയോ

November 11, 2021
Google News 3 minutes Read

യുവതലമുറയുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിലൊന്നാണ് പിസ്സ. എന്നാൽ ഫാസ്റ്റ് ഫുഡിനേക്കാൾ പഴയ തലമുറ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. പൊതുവെ ഫാസ്റ്റ് ഫുഡിനോട് വിമുഖത കാണിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാൽ ആദ്യമായി പിസ്സ കഴിക്കുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുത്തശ്ശിയുടെ നിഷ്കളങ്കമായ പ്രതികരണം സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ഗ്രീഷ് ഭട്ടാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ ഉള്ള മുത്തശ്ശി ആരാണെന്ന് വ്യക്തമല്ല. കൂടെയുള്ള ഒരാൾ പിസ എടുത്ത് മുത്തശ്ശിയ്ക്ക് കൈമാറുന്നത് വീഡിയോയിൽ നിന്ന് കാണാം. മടിച്ച് മടിച്ച് ആണെങ്കിലും പിസ്സ കഴിച്ച മുത്തശ്ശിയുടെ പ്രതികരണം കണ്ടിരിക്കാൻ ഏറെ രസമുള്ളതാണ്. നിമിഷ നേരം കൊണ്ടാണ് മുത്തശ്ശിയുടെ മുഖത്ത് ഭാവങ്ങൾ മിന്നി മാഞ്ഞുകൊണ്ടിരുന്നത്‌. എന്തുതന്നെയാണെങ്കിലും മുത്തശ്ശിയെ എല്ലാവർക്കും ഇഷ്ടപ്പെട്ടു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിരിക്കുന്നത്. 55000 ത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്നാൽ മുത്തശ്ശിയുടെ പേരും വിവരങ്ങളും ചോദിച്ച് നിരവധി കമന്റുകൾ വരുന്നുണ്ടെങ്കിലും പേരോ വിവരമോ ഇതുവരെ ലഭ്യമല്ല. നിഷ്കളങ്കമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും സന്തോഷം പകരുകയാണ്. ആദ്യമായി പിസ കഴിച്ച മുത്തശ്ശിയുടെ പ്രതികരണം കുഞ്ഞുങ്ങളുടേത് പോലെയായിരുന്നു. എന്തുതന്നെയാണെങ്കിലും സോഷ്യൽ മീഡിയയിൽ സംഭവം ഹിറ്റായി മാറിയിട്ടുണ്ട്.

Story Highlights : Grandma’s reaction on eating pizza for first time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here