Advertisement

കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണും; മന്ത്രി പി പ്രസാദ്

November 11, 2021
Google News 1 minute Read

കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത് കൃഷിമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി.

2018-ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും കർഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : മുപ്പത് വർഷം കൊണ്ട് നിർമ്മിക്കാവുന്ന കാടുകളോ? അറിയാം മിയാവാക്കി കാടുകളുടെ കുറിച്ച്…

കർഷകരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യം 30 ദിവസത്തിലധികം പോകില്ല. ഇക്കാര്യം പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights : p prasad-giving-compensations-to-agriculture-farmers-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here