ജോജുവിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും

നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ് നേതാകളായ പി വൈ ഷാജഹാൻ, അരുൺ വർഗീസ് എന്നിവരുടെ ജാമ്യ ഹാർജിയും പരിഗണിക്കും. 8 പ്രതികൾ ഉള്ള കേസിൽ ഇനി മൂന്നുപേർക്കാണ് ജാമ്യം ലഭിക്കാനുള്ളത്. (joju george case bail)
അതേസമയം, മാപ്പ് പറയാതെ ജോജുവിനെതിരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ ഷൂട്ടിംഗ് തടസപ്പെടുത്തിയുള്ള നടപടികളിലേക്ക് പോകില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സമരം സിനിമാ വ്യവസായത്തിനെതിരല്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഷൂട്ടിംഗ് സ്ഥലത്ത് ചിത്രീകരണം തടസപ്പെടുന്ന തരത്തിലുള്ള ഒരു സമരവും കോൺഗ്രസും പോഷക സംഘടനകളും നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോജുവും കോൺഗ്രസ് തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരികുമെന്നാണ് താരസംഘടനയ അമ്മയുടെ വിശദീകരണം.
കേസിലെ പ്രതികളായ ടോണി ചമ്മണി ഉൾപ്പടെയുള്ളവർക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കൊച്ചി മുൻമേയർ ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് അടക്കം അഞ്ച് പേർക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. ജെർജസ് ജേക്കബ്, ഷെരീഫ് വാഴക്കാല, ജോസഫ് മാളിയേക്കൽ തുടങ്ങിയവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രതികൾ.
6 ലക്ഷം രൂപയുടെ നഷ്ടമാണ് ജോജുവിന് ഉണ്ടായത്. ഈ തുകയുടെ പകുതി കോടതിയിൽ കെട്ടിവെച്ചാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ള. എട്ടു പ്രതികൾ ഉള്ള കേസിൽ ഒരാൾ 37500 വീതം നൽകണം എന്നാണ് കോടതിയുടെ നിർദ്ദേശം.
ഇത് കെപിസിസി യോഗ തീരുമാനമാണ്. ഇത്തരം സമരം ചെയ്യാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാഷ്ട്രീയമായ ആക്ഷേപങ്ങൾ രാഷ്ട്രീയമായി നേരിടണം. അല്ലാതെ ഭീഷണിപ്പെടുത്തലും ജോലി തടസപ്പെടുത്തുകയുമല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരം കോൺഗ്രസിന് ചേർന്ന രീതിയല്ല. പാർട്ടി നിർദ്ദേശം ലംഘിച്ചാൽ നടപടി എടുക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ച ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജോജു ജോർജ് രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയായിരുന്നു.
Story Highlights : joju george case bail plea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here