Advertisement

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

November 12, 2021
Google News 1 minute Read
kerala expects heavy rain

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെയും പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപംകൊണ്ടേക്കും.

അതേസമയം, ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴ ശമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്തില്ല.എന്നാൽ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ട്.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ വൈകീട്ട് കര കടന്നു. മഴയുടെ ശക്തി കുറഞ്ഞതിനാൽ ശക്തമായ മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. ചെന്നൈ, കടലൂർ, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. സംസ്ഥാനത്ത് മഴ കെടുതിയിൽ മരിച്ചവരുടെ കുടുീബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ രാമചന്ദ്രൻ അറിയിച്ചു 14 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.

Story Highlights : kerala expects heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here