Advertisement

മുല്ലപ്പെരിയാർ കേസ് നാളെ സുപ്രിംകോടതി പരിഗണിക്കും

November 12, 2021
Google News 1 minute Read

മുല്ലപ്പെരിയാർ കേസ് നാളെ 2 മണിക്ക് സുപ്രിംകോടതി പരിഗണിക്കും. മൂന്നാം നമ്പർ കോടതിയിൽ പതിമൂന്നാമത്തെ ഇനമായാണ് പരിഗണിക്കുക. ജസ്റ്റിസ് എ എം ഖാൻവീൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വി കൃഷ്ണമൂർത്തി എൻ ആർ ഇളങ്കോ എന്നിവരും തമിഴ്നാടിൻറെ അഭിഭാഷക സംഘത്തിൽ.

അതേസമയം പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധനയുണ്ടായതിനാൽ ഇന്നലെ രാത്രി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു വ്യാപകമായി മഴ ലഭിച്ചു. തുടർന്നാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

Read Also : “ഇത് ആർക്കും സംഭവിക്കാവുന്ന അവസ്ഥ”; വിഷാദകാലത്തെ അനുഭവം പങ്കുവെച്ച് അമേരിക്കൻ മോഡൽ…

മഴ ശമനമില്ലാതെ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാലും ഇടുക്കി ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ വൈകീട്ട് നാല് മാണിക്കോ മറ്റന്നാൾ രാവിലെയോ തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 139 അടി പിന്നിട്ടു ജലനിരപ്പ് ഉയരുകയാണ്.

മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്കു ശക്തമായതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണു ജലനിരപ്പ് ഉയരാൻ കാരണമായത്. കഴിഞ്ഞ ദിവസം കൊണ്ടുപോയിരുന്ന വെള്ളത്തിന്റെ നേർപകുതിയാണ് തമിഴ്നാട് ഇപ്പോൾ കൊണ്ടുപോകുന്നത്.

Story Highlights : mullaperiyar-case-will-accept-supremecourt-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here