പൊലീസിന് വിവരം നൽകിയെന്ന് സംശയം; മധ്യപ്രദേശിൽ മാവോയിസ്റ്റ് രണ്ട് പേരെ കൊലപ്പെടുത്തി

പൊലീസിന് വിവരം നൽകിയെന്ന സംശയയത്തിൽ രണ്ട് പേരെ കൊലപ്പെടുത്തി മാവോയിസ്റ്റ്. മധ്യപ്രദേശിലെ ഭാലഘട്ടിലാണ് സംഭവം. സന്തോഷ് യാദവ്, ജഗദീഷ് പട്ടേൽ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ മുഖംമൂടി അണിഞ്ഞെത്തിയ 4 മാവോയിസ്റ്റുകൾ വീടുകളിൽ നിന്ന് ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് പുലർച്ചെ 3 മണിയോടെ അടുത്തുള്ള കാട്ടിൽ നിന്ന് ഗ്രാമവാസികൾ വെടിയൊച്ച കേട്ടു. രാവിലെ ഇവരെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തു. (2 Men Killed Maoists)
മൃതദേഹങ്ങൾക്കരികിൽ നിന്ന് ഖാട്ടിയ മൊച്ചി ഏരിയ കമ്മറ്റി മാവോയിസ്റ്റ് ഒപ്പിട്ട ഒരു കുറിപ്പ് പൊലീസ് കണ്ടെടുത്തു. പൊലീസിനു വിവരങ്ങൾ നൽകരുതെന്ന് ഗ്രാമവാസികളെയും ഗ്രാമവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കരുതെന്ന് പൊലീസിനെയും ഭീഷണിപ്പെടുത്തുന്നതായിരുന്നു കുറിപ്പ്.
മരണപ്പെട്ട രണ്ട് പേരുടെയും കുടുംബത്തിന് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ഇരു കുടുംബത്തിലെയും ഓരോ ആൾക്ക് വീതം സർക്കാർ ജോലിയും നൽകും.
Stroy Highlights: 2 Men Killed By Maoists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here