Advertisement

കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നു: ബിജെപി

November 13, 2021
Google News 1 minute Read

കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നു എന്ന് ബിജെപി. ബിജെപി വക്താവ് സുധാൻശു ത്രിവേദിയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് ഭരണകാലത്ത് സുപ്രിംകോടതി വിധിയുടെ മുകളിൽ പോലും രാജ്യത്തെ വിവിധ ഇടങ്ങളിൽ ശരീഅത്ത് നിയമം നടപ്പാക്കിയിരുന്നു എന്നും ത്രിവേദി ആരോപിച്ചു.

മഹാരാഷ്ട്രയിലെ അതിക്രമങ്ങളും ത്രിപുരയിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ അക്രമങ്ങളും ഹിന്ദുത്വക്കെതിരെ കോൺഗ്രസ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് ത്രിവേദി പറഞ്ഞു. മഹാരാഷ്ട്രയിൽ ഹിന്ദുത്വയെ അവഹേളിക്കാനും വർഗീയ ലഹള ഉണ്ടാക്കാനും തൻ്റെ പാർട്ടി പ്രവർത്തകർക്ക് രാഹുൽ ഗാന്ധി പരിശീലനം നൽകുകയാണ്.

Stroy Highlights: Congress Muslim Nation BJP Hindutva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here