കോൺഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മിൽ തർക്കം; പി ബിയിൽ ധാരണയായില്ല

കോൺഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മിൽ തർക്കം രൂക്ഷം. കരട് രാഷ്ട്രീയ പ്രമേയത്തിൽ പോളിറ്റ് ബ്യുറോയിൽ ധാരണയായില്ല. കോൺഗ്രസ് ബന്ധത്തെ ശക്തമായി എതിർത്ത് കേരള നേതാക്കൾ. കോൺഗ്രസിനെ മാറ്റി നിർത്തി പ്രതിപക്ഷസഖ്യം സാധ്യമല്ലെന്നും ബംഗാൾ ഘടകം. കരട് തയ്യറാക്കാൻ ജനുവരിയിൽ പോളിറ്റ് ബ്യുറോ യോഗം വീണ്ടും ചേരും.
കോൺഗ്രസിനോടുള്ള സമീപനം സംബന്ധിച്ച് നേതൃത്വത്തിൽ ഭിന്നത തുടരുന്നതിനിടെയാണ് യോഗം. ബിജെപിയെ നേരിടാൻ ശക്തമായ പ്രതിപക്ഷനിരവേണമെന്ന പൊതുധാരണയുണ്ടായെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും ശക്തമായ ഭിന്നതയുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യനിരയെ കോൺഗ്രസ് നയിക്കണമോയെന്നതാണ് ഭിന്നതയുടെ കാതൽ.നാളെ നടക്കുന്ന പി ബി യോഗത്തിൽ മറ്റ് അജണ്ടകളാകും പരിഗണിക്കുക.
Stroy Highlights: cpim-politbureau-meet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here