Advertisement

മഴക്കെടുതി; തിരുവനന്തപുരത്ത് 33 ക്യാമ്പുകൾ തുടങ്ങിയെന്ന് മന്ത്രി വി ശിവൻകുട്ടി; മലയോര മേഖലയിൽ രാത്രി ഗതാഗതം നിരോധിച്ചു

November 13, 2021
Google News 1 minute Read

തിരുവനന്തപുരത്തെ മഴക്കെടുതിയിൽ 33 ക്യാമ്പുകൾ തുടങ്ങിയെന്ന് മന്ത്രി വി ശിവൻകുട്ടി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ താലൂക്കിലും ഓരോ ഡെപ്യൂട്ടി കളക്ടർമാരെ ചുമതലപ്പെടുത്തി. കൺട്രോൾ റൂം തുറന്നു. 7 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി, പാറ ഖനനവും, മണ്ണെടുപ്പും നിർത്തിവച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. വ്യജപ്രചരണങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കും.

Read Also : തരിശായി കിടന്ന കുന്നിൻപുറങ്ങൾ, വറ്റിവരണ്ട ജലാശയങ്ങൾ; തരിശുഭൂമിയെ പച്ചയണിയിച്ച 24 വർഷത്തിന്റെ പ്രചോദന കഥ…

തിരുവനന്തപുരത്തെ മലയോര മേഖലകളിൽ രാത്രി ഗതാഗതം നിരോധിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. മൂന്ന് ഡാമുകളുടെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം. നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി.തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ കനക്കുന്നു. തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ നാലു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

തിരുവനന്തപുരത്ത് മലയോര മേഖലകളിൽ മണ്ണിടിഞ്ഞും വീടുകളിൽ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് രണ്ട് ട്രെയിനുകൾ പൂർണമായും ആറു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

Stroy Highlights: heavyrain-alert-in-kerala-vshivankutty-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here