Advertisement

പതിനഞ്ചാമത് മണപ്പുറം മിന്നലെ എഫ്.എം.ബി അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡിന്റെ നിറവിൽ സ്റ്റാർമാജിക്

November 13, 2021
Google News 1 minute Read

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻറെ പതിനഞ്ചാമത് മണപ്പുറം മിന്നലെ എഫ്.എം.ബി അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ വിഭാഗത്തിൽ ഫ്ലവേർഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാം നാല് അവാർഡുകൾ കരസ്ഥമാക്കി. മികച്ച ഷോ ഡയറക്ടറിനുള്ള അവാർഡ് അനൂപ് ജോണിനും , മികച്ച ഹാസ്യതാരം ഫീമെയിലിനുള്ള അവാർഡ് അനുമോൾ ആർ. എസ് നും, മികച്ച ഹാസ്യതാരം മെയിൽ അവാർഡ് ബിനു അടിമാലിയ്ക്കും മികച്ച അവതാരകയ്ക്കുള്ള അവാർഡ് ലക്ഷ്മി നക്ഷത്രയ്ക്കും ലഭിച്ചു.

സിനിമ, മീഡിയ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന പ്രതിഭകള്‍ക്കാണ് മണപ്പുറം മിന്നലെ ഫിലിം മീഡിയ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2021 നവംബർ 23 ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

Read Also : സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; മികച്ച ഇൻ്റർവ്യൂവർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കെ.ആർ.ഗോപീകൃഷ്ണൻ

Story Highlights : Manappuram FMB Award Announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here