Advertisement

സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസൺ മാവുങ്കലിനെതിരെ ഇ ഡി കേസെടുത്തു

November 13, 2021
Google News 1 minute Read

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇ ഡി പരിശോധിക്കും . മോൻസൺ മാവുങ്കലിനെതിരായ എട്ട് കേസുകളിൽ അന്വേഷണം നടത്തും. മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തിനെയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ചിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകി.

അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്‌നാഥ് ബഹ്‌റയും മനോജ് എബ്രാഹാമും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Read Also :മോൻസൺ കേസ്; ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി, ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമർശനം

ഇതിനിടെ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ ട്രാഫിക്ക് ഐജി ഗുഗുല്ലോത്ത് ലക്ഷ്മണെ സസ്‌പെൻഡ് ചെയ്തിരുന്നു. ലക്ഷ്മണെതിരെ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തിരിക്കുന്നത്.

Story Highlights : monson mavunkal case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here