‘ ഈ തിരിച്ചടി എന്നെ കൂടുതല്‍ കരുത്തനാക്കും’; ക്യാച്ച് പാഴാക്കിയതില്‍ മാപ്പ് പറഞ്ഞ് ഹസന്‍ അലി

ടി20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാത്യൂ വെയ്‌ഡിന്‍റെ നിര്‍ണായക ക്യാച്ച് കൈവിട്ടതില്‍ ആരാധകരോട് മാപ്പ് ചോദിച്ച് പാകിസ്താൻ പേസര്‍ ഹസന്‍ അലി. ക്യാച്ച് അലി കൈവിട്ടതോടെ വെയ്‌ഡ് അതേ ഓവറില്‍ ഷഹീന്‍ അഫ്രീദിക്കെതിരെ ഹാട്രിക് സിക്‌സര്‍ പറത്തി ഓസീസിന് അഞ്ച് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചിരുന്നു.
ഈ തിരിച്ചടി എന്നെ കൂടുതല്‍ കരുത്തനാക്കും. എല്ലാ സന്ദേശങ്ങള്‍ക്കും ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കും ഫോണ്‍വിളികള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി എന്നും ഹസന്‍ അലി കുറിച്ചു. ക്യാച്ച് പാഴാക്കിയതില്‍ വ്യാപക സൈബര്‍ ആക്രമണം അലിയും കുടുംബവും നേരിട്ടതിനൊടുവില്‍ താരത്തിന്‍റെ ആദ്യ പ്രതികരണമാണിത്.
‘നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് എന്‍റെ പ്രകടനമുയരാത്തതില്‍ എല്ലാവരും അസ്വസ്ഥരാണെന്ന് എനിക്കറിയാം. എന്നാലും എന്നേക്കാള്‍ നിരാശ കാണില്ല. എന്നെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉപേക്ഷിക്കരുത്. പാകിസ്താൻ ക്രിക്കറ്റിനെ അതിന്‍റെ ഉന്നതിയില്‍ എനിക്ക് പ്രതിനിധീകരിക്കണം. അതിനാല്‍ കഠിനപ്രയത്നത്തിലേക്ക് മടങ്ങുകയാണ്. ഈ തിരിച്ചടി എന്നെ കൂടുതല്‍ കരുത്തനാക്കും. എല്ലാ സന്ദേശങ്ങള്‍ക്കും ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കും ഫോണ്‍വിളികള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി’ എന്നും അലി ട്വീറ്റ് ചെയ്‌തു.
സംഭവത്തില്‍ അലിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ഹസന്‍ അലിയെ ആശ്വസിപ്പിച്ച് പാക് ഇതിഹാസ പേസര്‍ വസീം അക്രം മുന്നോട്ടുവന്നു. ക്യാച്ച് കൈവിട്ടതിന് പിന്നാലെ അലിക്കടുത്തെത്തി വെറ്ററന്‍ താരം ഷുഐബ് മാലിക്ക് ആശ്വസിപ്പിക്കുന്നതും ധൈര്യം നല്‍കുന്നതും കാണാമായിരുന്നു. ഹസന്‍ അലി, തലയുയര്‍ത്തിപ്പിടിക്കൂ. എന്ന് സഹ പേസര്‍ ഹാരിസ് റൗഫ് ട്വീറ്റ് ചെയ്‌തു.
Stroy Highlights: icc-t20-world-cup-2021-hasan-ali-apologises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here