Advertisement

വീണ്ടും ട്വിസ്റ്റ്; മരക്കാര്‍ റിലീസിന് ഉപാധികളുമായി ആന്‍റണി പെരുമ്പാവൂര്‍

November 14, 2021
Google News 0 minutes Read

മോഹൻലാൽ ചിത്രം മരക്കാര്‍ റിലീസിന് ഉപാധികള്‍ വെച്ച് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്‍റി എന്ന ഉപാധിയാണ് ആന്‍റണി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സിനിമയുടെ റിലീസിന് ആന്‍റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്.

സിനിമാ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇപ്പോൾ ആന്റണി പെരുമ്പാവൂർ രംഗത്തു വന്നത്. ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്‍റെ ആദ്യ ഉപാധി.

ആദ്യവാരം സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്‍റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here