ഇരിക്കൂറില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ ഇരിക്കൂറില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കിണര്‍ നിര്‍മിക്കാനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് മരണം സംഭവിച്ചത്. ഇരിക്കൂര്‍ പെടയങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍ ആണ് മരിച്ചത്.
കളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടിയെ ആദ്യം ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി കണ്ണൂരിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
Read Also : ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസുകാരനെ കാണാതായി; തെരച്ചില്‍ തുടരുന്നു
അതിനിടെ തൃശൂര്‍ വേളൂക്കരയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വയസുകാരനെ കാണാതായി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനെയാണ് കാണാതായത്. ആളൂര്‍ പൊലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്.
Stroy Highlights: child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here