Advertisement

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു

November 14, 2021
Google News 2 minutes Read
mullaperiyar dam water level rises

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. നിലവിൽ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ( mullaperiyar dam water level rises )

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി തുടരുന്നു. നാലായിരത്തോളം ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് മാറ്റമില്ലാതെ തുടരുന്നു. 556 ഘന അടി വെള്ളം മാത്രമാണ് കൊണ്ടുപോകുന്നത്.

കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ റൂൾ കർവ് പരിധി 141 അടിയാണ്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.58 അടിയായി.

Read Also : മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കർശന നടപടിയുണ്ടാകും; മുല്ലപ്പെരിയാർ മരംമുറിക്കൽ, മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ്

റെഡ് അലർട്ട് പരിധിയായ 2399.03 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ ഡാം തുറക്കാനുള്ള നടപടികൾ സ്വീകരിക്കും.

Stroy Highlights: mullaperiyar dam water level rises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here