ഇത് ഒരു കിടിലൻ മേക്കോവർ; അടിമുടി മാറി വർണങ്ങളിൽ തിളങ്ങി ഒരു നഗരം…
ആകെ അലങ്കോലമായി കിടന്നിരുന്ന ഒരു സ്ഥലം. ഒട്ടും ഭംഗിയില്ലാതിരുന്ന, ആർക്കും അത്ര ഇഷ്ടമില്ലാതിരുന്ന പ്രദേശം. ആ സ്ഥലമൊന്ന് മാറ്റണം. പുതുക്കി പണിത് ആകെയൊന്ന് അടിപൊളിയാക്കി മാറ്റാൻ ഭരണകൂടം തീരുമാനിക്കുന്നു. എന്തിനെ കുറിച്ചാണ് പറയുന്നത് എന്നാണോ? യുക്രൈനിലെ കീവിൽ കംഫർട്ട് ടൗൺ എന്ന സ്ഥത്തെ കുറിച്ച്. ഇപ്പോൾ പണ്ടത്തെ ആർക്കും ഇഷ്ടമല്ലാത്ത നഗരമല്ലാട്ടോ. മേക്കോവർ ഒക്കെ നൽകി അടിമുടി മാറി. അറിയാം കീവിൽ കംഫർട്ട് ടൗണിനെ കുറിച്ച്..
എങ്ങനെയാണ് ഈ നഗരം മാറിയത് എന്നല്ലേ… ആർക്കും കണ്ടാൽ ഇഷ്ടമില്ലാതിരുന്ന ഈ നഗരം പുതുക്കി പണിത് ജനങ്ങൾക്ക് ഇഷ്ടമുള്ള പോലെ പണിയാൻ രാജ്യത്തെ ഏറ്റവും നല്ല കുറച്ച് ആർക്കിടെക്റ്റുകളെ ഭരണകൂടം ഏൽപ്പിക്കുന്നു. നിർദ്ദേശം ഇതാണ് ആർക്കും ഈ സ്ഥലം കണ്ടാൽ ഇഷ്ടം വരണം. ഒടുവിൽ ആർക്കിടെക്റ്റുകൾ എല്ലാവരും ചേർന്ന് ആലോചിച്ച് അതിനായി ഒരു മാർഗം കണ്ടെത്തി. ലീഗോ ബ്ലോക്കുകൾ നിരത്തിയ ആകൃതിയിൽ നഗരത്തെ മാറ്റി പണിയുക. വിവിധ വർണങ്ങളാൽ ലീഗോ ബ്ലോക്കുകൾ നിരത്തിയ പോലെ നഗരത്തെ മാറ്റി. ഇപ്പോൾ ആളുകളുടെ ഇഷ്ട സ്ഥലമാണിത്.
മുകളിൽ നിന്ന് നോക്കിയാൽ ഒരു കൂട്ടം ലീഗോ ബ്ലോക്കുകൾ അടുക്കിയ പോലെയാണ് നഗരത്തെ തോന്നുക. ആർക്കിമാറ്റിക എന്ന കെട്ടിട നിർമ്മാണ കമ്പനിയാണ് ഈ നഗരത്തിന് പുതുനിറം നൽകിയത്. ഡിമിട്രോ വാസിലിവ്, ഓൾഗ ആൽഫിയോരോവ, അലക്സാണ്ടർ പൊപോവ് എന്നീ ആർക്കിടെക്റ്റുകളാണ് ഈ ദൗത്യത്തിന് നേതൃത്വം വഹിച്ചത്. പണ്ട് ആളുകൾ വാങ്ങാൻ പോലും മടിച്ചിരുന്ന പ്രദേശത്തിന്റെ മുഖച്ഛായ ഇതോടെ മാറിമറിഞ്ഞു. പലവർണങ്ങളിൽ അതി മനോഹരമാക്കിയ ഈ നഗരം ഇപ്പോൾ കണ്ടാൽ ആരും ഇവിടെ സ്ഥലം വാങ്ങും. ഫിറ്റ്നസ് ക്ലബ്, 3.7 ഏക്കറിൽ പരന്നു കിടക്കുന്ന ഔട്ട്ഡോർ സ്പോർട്ട്സ് ഏരിയ തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ നഗരം പണിതത്. വീതിയേറിയ റോഡുകൾകൊണ്ട് നഗരം പല ഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. ദീർഘചതുരാകൃതിയിലും സമചതുരാകൃതിയിലുമുള്ള കെട്ടിടങ്ങളാണ് ഇവിടെ ഉള്ളത്. വളരെ ലളിതമായാണ് പണിതതെങ്കിലും ഈ നഗരത്തിന്റെ ഭംഗി ഒട്ടും കുറയുന്നില്ല.
Read Also : അത്രമേൽ ഹൃദ്യം ഈ ദൃശ്യം; വളർത്തുനായയുടെ ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ…
ബാൽക്കണികൾ ഉൾപ്പെടുത്താതെ പരന്ന നിലയിൽ പണിത കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ സ്റ്റോറുകളും ഓഫീസുകളും കഫേകളും ഉൾപെടുത്തിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ഏറ്റവും കംഫർട്ട് ആയി ജീവിക്കാൻ പറ്റുന്ന ഇടം തന്നെയാണ് ഇപ്പോൾ ഈ സ്ഥലം.
Stroy Highlights: Colorful street Buildings in Kiev, Comfort Town
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here