അത്രമേൽ ഹൃദ്യം ഈ ദൃശ്യം; വളർത്തുനായയുടെ ഒപ്പമുള്ള മനോഹരമായ നിമിഷങ്ങൾ…
ചില ദൃശ്യങ്ങൾ അത്രമേൽ ഹൃദ്യമാണ്. നമ്മുടെ സന്തോഷത്തെ ഇരട്ടിപ്പിക്കാനും സങ്കടത്തെ കുറച്ച് നേരത്തേയ്ക്ക് എങ്കിലും മറക്കാനും അവ നമ്മെ സഹായിക്കും. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ ക്ഷമയോടെ തന്റെ ഉടമ പണി തീർത്ത് ലാപ്ടോപ്പ് അടക്കാൻ കാത്തിരിക്കുന്ന വളർത്തുനായയുടെ ദൃശ്യങ്ങളാണ് അത്. ഒന്ന് കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന ഹൃദ്യമായ നിമിഷങ്ങൾ. ഇതുകൊണ്ട് തന്നെയാകാം. വളർത്തുമൃഗങ്ങൾ നമുക്ക് അത്രമേൽ പ്രിയപെട്ടവരാകുന്നത്. നമ്മുടെ വളരെ അടുത്ത സൗഹൃദങ്ങളിൽ ഒന്നായി അവ മാറുന്നതിന്റെ കാരണവും ഈ ആത്മബന്ധമായിരിക്കാം.
വളരെയധികം സമയം ഫോണിലും ലാപ്‌ടോപ്പിലുമായി സമയം ചിലവഴിക്കുന്നവരാണ് നമ്മൾ. ഇതിനിടയ്ക്ക് പ്രിയപ്പെട്ട പലതും നമ്മൾ മറന്നുപോകുന്നു. അല്ലെങ്കിൽ അവയിലേക്ക് ശ്രദ്ധ ചെലുത്താൻ തിരക്കുകൾ കാരണം സാധിക്കാതെ പോകുന്നു. പക്ഷെ ഇതെല്ലം മനസിലാക്കി നമുക്കായി കാത്തിരിക്കുന്ന ഒരു വളർത്തുമൃഗത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ… ഈ ദൃശ്യങ്ങൾ നമ്മെ ഓർമ്മിക്കുന്നത് അങ്ങനെയൊരു സൗഹൃദത്തെയാണ്.
Read Also : ഡോക്ടറിൽ നിന്ന് ഐപിഎസ് ഓഫീസറിലേക്ക്; “ദർപ്പണ” പ്രചോദനമാണ്, പ്രതീക്ഷയും…
“വളരെ ക്ഷമയോടെ അവൻ എന്നെ കാത്തിരുന്നു” എന്ന അടികുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. ഒരാൾ സോഫയിൽ ലാപ്ടോപുമായി കിടക്കുന്നതും അടുത്ത് ക്ഷമയോടെ കാത്തിരിക്കുന്ന പട്ടിക്കുട്ടിയെയും വീഡിയോയിൽ കാണാം. ലാപ്ടോപ്പ് അടക്കുന്ന നിമിഷം തന്നെ അവരെ ആലിംഗനം ചെയ്യാൻ ഓടിയെത്തുന്ന വളർത്തുനായയുടെ ദൃശ്യങ്ങൾ അത്ര മനോഹരമായ നിമിഷങ്ങളായാണ് അനുഭവപ്പെടുക. ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ മനോഹരമായ നിരവധി കമന്റുകളും ആളുകൾ പങ്കുവെച്ചിട്ടുണ്ട്.
Stroy Highlights: Dog patiently waits for human to remove laptop so that it could hug them
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here