അമരാവാതി അതിക്രമം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി പിടിയിൽ

മഹാരാഷ്ട്രയിലെ അമരാവതിയിൽ ബന്ദിനിടെയുണ്ടായ അതിക്രമങ്ങളിൽ അഞ്ച് ബിജെപി പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ബിജെപി നടത്തിയ ബന്ധിനിടെയുണ്ടായ അതിക്രമങ്ങളിലാണ് അറസ്റ്റ്. ത്രിപുരയിൽ ഈയിടെയുണ്ടായ വംശീയാതിക്രമങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ശനിയാഴ്ച ബിജെപി ബന്ദ് നടത്തി. ഈ ബന്ദിനിടെയാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. (Amravati violence BJP arrested)
അമരാവതി സിറ്റി ബിജെപി പ്രസിഡൻ്റും മുൻ മേയറും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്‌കമൽ ചൗകിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയപ്പോൾ ഈ അഞ്ച് പേരും സ്ഥലത്തുണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു. നാല് വാഹനങ്ങളും രണ്ട് കടകളും അഗ്നിക്കിരയാക്കിയ സമരക്കാർ വിവിധ കടകൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളിൽ 9 പൊലീസുകാർക്കാണ് പരുക്കേറ്റത്.
അക്രമ സംഭവങ്ങളെ തുടർന്ന് അമരാവതിയിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു. നാല് ദിവസത്തെ കർഫ്യൂവിൽ വൈദ്യ സേവനങ്ങൾക്കായി മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല എന്നും നിർദ്ദേശമുണ്ട്.
Read Also : അമരാവാതിയിൽ കർഫ്യൂവിന് ഇളവ്
അതേസമയം, കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യ ഭാഗികമായി മുസ്ലിം രാജ്യമായിരുന്നു എന്ന് ബിജെപി പറഞ്ഞു.. ബിജെപി വക്താവ് സുധാൻശു ത്രിവേദിയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് ഭരണകാലത്ത് സുപ്രിംകോടതി വിധിയുടെ മുകളിൽ പോലും രാജ്യത്തെ വിവിധ ഇടങ്ങളിൽ ശരീഅത്ത് നിയമം നടപ്പാക്കിയിരുന്നു എന്നും ത്രിവേദി ആരോപിച്ചു.
തിങ്കളാഴ്ച രണ്ട് മണിക്കൂർ നേരത്തേക്ക് പൊലീസ് കർഫ്യൂവിൽ ഇളവ് അനുവദിച്ചു. മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അവശ്യ സാധനങ്ങൾ വാങ്ങാനൊന്നും സാധിക്കുന്നില്ലെന്ന് പ്രാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് മണിക്കൂർ നേരത്തെ കർഫ്യൂ ഇളവ് അനുവദിച്ചത്.
ശനിയാഴ്ച രാവിലെ നൂറ് കണക്കിനാളുകൾ ബിജെപി പതാകയുമായി പ്രതിഷേധ റാലി നടത്തുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇതിനിടെ ചിലർ കടകൾക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. പൊലീസ് ലാത്തി ചാർജ് നടത്തിയാണ് ഇവരെ തുരത്തിയത്. വെള്ളിയാഴ്ച മുസ്ലിം സംഘടനകൾ നടത്തിയ റാലിയിലും കല്ലേറുണ്ടായിരുന്നു.
Stroy Highlights: Amravati violence Five more BJP leaders arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here