04
Dec 2021
Saturday
Covid Updates

    താരങ്ങൾ യന്ത്രങ്ങളല്ല; ജോലിഭാരം കുറയ്ക്കണമെന്ന് ദ്രാവിഡ്

    rahul dravid workload management

    ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളെയും ഫ്രഷ് ആയി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. നാളെ ആരംഭിക്കുന്ന ന്യൂസീലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ദ്രാവിഡിൻ്റെ നിർദ്ദേശം. (rahul dravid workload management)

    “ജോലിഭാരം കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ അത്യാവശ്യമാണ്. നമ്മൾ അത് ഫുട്ബോളിലും കാണുന്നുണ്ട്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി. വലിയ ടൂർണമെൻ്റുകളിൽ താരങ്ങൾ ഫിറ്റ് ആയിരിക്കുന്ന നില ഉണ്ടാവണം. ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളും ഫ്രഷ് ആയിരിക്കണം. അത് വളരെ ലളിതമാണ്. കളിക്കുന്ന എല്ലാ പരമ്പരയും നിരീക്ഷിക്കേണ്ടതുണ്ട്.”- ദ്രാവിഡ് പറഞ്ഞു.

    Read Also : പുതിയ യുഗം ആരംഭിക്കുന്നു; ഇന്ത്യ-ന്യൂസീലൻഡ് ടി-20 പരമ്പരയ്ക്ക് നാളെ തുടക്കം

    ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് നാളെ തുടക്കമാവും. നാളെ രാത്രി ഏഴ് മണിക്ക് ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. നവംബർ 19ന് റാഞ്ചി ജെഎസ്‌സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ രണ്ടാം മത്സരവും 21ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ മൂന്നാം മത്സരവും നടക്കും.

    രാഹുൽ ദ്രാവിഡ് പരിശീലകനും രോഹിത് ശർമ്മ ക്യാപ്റ്റനുമായതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. മുൻപ് ഏഷ്യാ കപ്പിൽ ഉൾപ്പെടെ രോഹിത് ഇന്ത്യയെ നയിച്ചിരുന്നെങ്കിലും സ്റ്റാൻഡ് അപ്പ് ക്യാപ്റ്റൻ്റെ ചുമതലയാണ് രോഹിതിനുണ്ടായിരുന്നത്. എന്നാൽ, ഈ പരമ്പര മുതൽ രോഹിത് ഇന്ത്യൻ ടീമിൻ്റെ മുഴുനീള ടി-20 ക്യാപ്റ്റനാവും.

    ടി-20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് കനത്ത തോൽവി ഏറ്റുവാങ്ങിയതിൻ്റെ ആഘാതത്തിലാണ് കിവീസ് ടീം ഇന്ത്യയിലെത്തിയത്. ഈ തോൽവി ന്യൂസീലൻഡിനു കനത്ത തിരിച്ചടി ആകുമെന്നുറപ്പ്. ടി-20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാതിരുന്ന 9 താരങ്ങൾ കഴിഞ്ഞ ആഴ്ച തന്നെ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം, ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ടി-20 പരമ്പരയിൽ കളിക്കില്ല. പേസർ ടിം സൗത്തിയാണ് കിവീസിനെ നയിക്കുക.

    വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്ക് ടൂർണമെന്റിൽ വിശ്രമം അനുവദിച്ചിട്ടുണ്ടെന്ന് ബിസിസിഐ വ്യക്തമാക്കി. ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച യുവതാരങ്ങളായ വെങ്കടേഷ് അയ്യർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ടീമിൽ ഇടംപിടിച്ചു.

    Stroy Highlights: rahul dravid about workload management

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top