പ്രണയസാഫല്യം; ബോളിവുഡ് താരം രാജ്കുമാർ റാവു വിവാഹിതനായി

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ബോളിവുഡ് താരം രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി. ചണ്ഡീഗഡിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
പതിനൊന്ന് വർഷത്തെ പ്രണയത്തിനും, സൗഹൃദത്തിനും ശേഷമാണ് തങ്ങൾ വിവാഹിതരായതെന്ന് രാജ്കുമാർ പറയുന്നു.
രാജ്കുമാർ കേന്ദ്രകഥാപാത്രത്തിലെത്തിയ സിറ്റിലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പത്രലേഖ, ലൗ ഗെയിംസ്, ബദ്‌നാം, ഗലി, നാനു കി ജാനു എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
Read Also : മലാല യൂസഫ്‌സായ് വിവാഹിതയായി

ലവ്, സെക്‌സ് ഓർ ദോഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രാജ്കുമാർ റാവോ 2013 ൽ പുറത്തിറങ്ങിയ കായ് പോ ചെ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
Stroy Highlights: rajkumar rao wedding pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here