കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം; ഡിസിസി റിപ്പോർട്ട് ഇന്ന്

കോഴിക്കോട് മാധ്യമപ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആക്രമിച്ച സംഭവത്തിൽ ഡി സി സി റിപ്പോർട്ട് ഇന്ന് കൈമാറും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന് ഇന്ന് വൈകീട്ട് അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണ കമ്മിഷൻ ഇരകളുടെ മൊഴിയെടുത്തിരുന്നു. കെപിസിസി നിർദേശ പ്രകാരമാണ് കമ്മിഷനെ നിയോഗിച്ചത്.
കോഴിക്കോട് എ.ഗ്രൂപ്പിന്റെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് കോൺഗ്രസ് പ്രവർത്തകരുെട മർദനമേറ്റത്. മുൻ.ഡി.സി.സി പ്രസിഡന്റ് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം.ആക്രമണത്തിൽ 20 പേർക്കെതിരെ കേസെടുത്തിരുന്നു. മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ഈ വിഷയത്തിൽ ഡി.സി.സി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ മാധ്യമങ്ങളോട് ക്ഷമ ചോദിച്ചിരുന്നു.
Read Also :മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം: 20 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
കുറ്റക്കാർക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യു.രാജീവ് വിശദീകരണം നൽകിയിരുന്നത്.
Stroy Highlights: case against congress leaders for assaulting media person
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here