Advertisement

രാജസ്ഥാനിൽ ഓൺലൈൻ തട്ടിപ്പ് സംഘം പിടിയിൽ

November 17, 2021
Google News 0 minutes Read

രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘത്തെ പിടികൂടി. ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) സ്‌പെഷ്യൽ സെല്ലും ഡൽഹി പൊലീസും പൂനെ പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് തട്ടിപ്പ് സംഘത്തെ പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

എച്ച് മീന (23), എ കെ മീന (22), ബി എൽ മീന (32), ആർ മീന (23), എച്ച് എം മീന (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലും ജയ്പൂരിൽ നിന്നുമാണ് ഇവരെ പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൈബർ സെൽ) കെപിഎസ് മൽഹോത്ര പറഞ്ഞു. ആറ് മൊബൈൽ ഫോണുകളും തട്ടിപ്പിന് ഉപയോഗിച്ച അക്കൗണ്ടുകളുടെ പാസ്ബുക്കും കണ്ടെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here