Advertisement

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടമായി; വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

November 17, 2021
Google News 1 minute Read
online game

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടിറങ്ങിയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കരപറമ്പില്‍ ഷാബിയുടെ മകന്‍ ആകാശ്(14) ആണ് മരിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടെന്നും ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇന്ന് രാവിലെ കൂടല്‍മാണിക്യം കുട്ടന്‍ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയിരുന്നു. പിന്നാലെ ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പൊലീസ് അന്വേഷണമാരംഭിച്ചു.

Read Also : ഓണ്‍ലൈന്‍ ഗെയിം; ആലുവയില്‍ ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

ആകാശ് സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വീട്ടുകാര്‍ അറിഞ്ഞെങ്കിലും പണം നഷ്ടമായത് വൈകിയാണ് അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

Stroy Highlights: online game, child death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here