പതാകയുമായി പാകിസ്താനെ തിരിച്ചയക്കണം; ബംഗ്ലാദേശ് മന്ത്രി

ട്രെയിനിങ് ഗ്രൗണ്ടിൽ തങ്ങളുടെ പതാക നാട്ടിയ പാക് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗ്ലാദേശ് മന്ത്രി മുറാദ് ഹസൻ. ബംഗ്ലാദേശ് പര്യടനത്തിനെത്തിയ പാകിസ്താൻ ടീം മിർപൂരിലെ ഷേർ-എ ബംഗ്ലാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പതാക നാട്ടിയത്. പതാക നാട്ടിയുള്ള പരിശീലനത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. ഇതിനു പിന്നാലെയാണ് മന്ത്രിയും പാക് ടീമിനെതിരെ രംഗത്തെത്തിയത്.
“പാകിസ്താൻ കളിക്കാരെപ്പറ്റി എനിക്കൊന്നും പറയാനില്ല. പക്ഷേ, പരിശീലന സെഷനുകളിൽ അവർ പാകിസ്താൻ പതാക നാട്ടുന്നതിനെ നമുക്ക് അംഗീകരിക്കാനാവില്ല. രാജ്യപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബു റഹ്മാൻ്റെ ജന്മദിനം ആഘോഷിക്കുന്ന ഈ സമയത്ത് പ്രത്യേകിച്ചും. സ്വാതന്ത്ര്യത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന സമയമാണ് ഇത്. അവരെ പതാകയുമായി തിരിച്ചയക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പരിശീലന സെഷനുകളിൽ എന്തിനാണ് അവർ പതാക നാട്ടുന്നത്. ഇത് നാടകമോ അതോ പ്രഹസനമോ? ഇത് അനുവദിക്കാനാവില്ല.”- മന്ത്രി പറഞ്ഞു.
Story Highlights: Pakistan sent back with flag Bangladesh Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here