തോട്ടപ്പള്ളി കരിമണൽ ഖനനം തുടരാം; ഖനനത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി. പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽനീക്കമെന്ന സർക്കാർ വാദം ഹൈക്കോടതി അംഗീകരിച്ചു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കി.
Read Also : മഴ കുറഞ്ഞു; വെള്ളക്കെട്ട് ഒഴിയാതെ ദുരിതത്തില്‍ കുട്ടനാട്
പൊഴിമുഖത്തെ ഖനനം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ എം.എച്ച് വിജയനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കരിമണൽ ഖനനം നടക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് വലിയ സമരം നടന്നുവന്നിരുന്നു. ഇതിനിടെ സിപി ഐ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും പൊലീസും അവിടുത്തെ നാട്ടുകാരും തമ്മിൽ സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയിൽ നിന്ന് നാട്ടുകാർക്കും സമരസമിതിക്കും ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുന്നത്.
Stroy Highlights: Thottappally black sand mining- highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here