കെഎസ്ഇബി ജീവനക്കാരനിൽ നിന്ന് ടിക്ക് ടോക്ക് താരമായി; ഇപ്പോൾ ദാസേട്ടൻ കോഴിക്കോട് സിനിമയിലേക്കും

ടിക് ടോക്കിലും പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലും താരമായി ഇപ്പോൾ സിനിമയിലെത്തിയിരിക്കുകയാണ് കലാകാരൻ ദാസേട്ടൻ കോഴിക്കോട്. കെ.എസ്.ഇ.ബി ജീവനക്കാരനായ ഷൺമുഖ ദാസ് കുട്ടികളെ രസിപ്പിക്കാൻ തുടങ്ങിയ കളി ഇപ്പോൾ കാര്യമായി. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ഇന്ന് ദാസേട്ടൻ കോഴിക്കോട്.
ഡാൻസും പാട്ടും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നില്ല താനെന്ന് ഷൺമുഖ ദാസ് പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മക്കളെ സന്തോഷിപ്പിക്കാനാണ് ടിക്ക് ടോക്ക് ചെയ്ത് തുടങ്ങിയത്. അങ്ങനെ വിഡിയോകൾ ഹിറ്റായി തുടങ്ങി. അറുപതിനായിരം ഫോളോവേഴ്‌സ് വരെ എത്തിയപ്പോഴാണ് ടിക്ക് ടോക്ക് പൂട്ടിപ്പോകുന്നത്’- ഷൺമുഖ ദാസ് പറയുന്നു.
തുടക്കത്തിൽ ഭയങ്കര കളിയാക്കലുകൾ താൻ നേരിട്ടിരുന്നുവെന്ന് ദാസേട്ടൻ കോഴിക്കോട് ട്വന്റിഫോറിനോട് പറഞ്ഞു. താനൊരു സർക്കാർ ഉദ്യോഗസ്ഥനല്ലേ, വീട്ടിൽ പോടാ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു ആദ്യം. ഇന്ന് തന്നെ ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് ഷൺമുഖ ദാസ് പറയുന്നു. കുടുംബത്തിൽ നിന്ന് ആദ്യം മുതൽ തന്നെ പിന്തുണയുണ്ടായിരുന്നുവെന്ന് ഷൺമുഖ ദാസ് പറയുന്നു.
Story Highlights: dasettan kozhikode film
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here