Advertisement

ക്വാറന്റീൻ നിബന്ധനകൾ ദുഷ്കരം; അണ്ടർ 19 ലോകകപ്പിൽ നിന്ന് പിന്മാറി ന്യൂസീലൻഡ്

November 18, 2021
Google News 3 minutes Read
New Zealand U19 quarantine

അടുത്ത വർഷം വെസ്റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിന്ന് പിന്മാറി ന്യൂസീലൻഡ്. ടൂർണമെൻ്റ് കഴിഞ്ഞ് തിരികെയെത്തുമ്പോൾ പ്രായപൂർത്തിയാകാത്തവർക്ക് ഏറെ ബുദ്ധിമുട്ടുള്ള ക്വാറൻ്റീൻ നിബന്ധനകളിലൂടെ കടന്നുപോകേണ്ടിവരുമെന്നതാണ് ന്യൂസീലൻഡിൻ്റെ പിന്മാറ്റത്തിനു കാരണം. ന്യൂസീലൻഡ് പിന്മാറിയതോടെ ന്യൂസീലൻഡ് ലോകകപ്പ് യോഗ്യത നേടി. (New Zealand U19 quarantine)

ചരിത്രത്തിൽ ആദ്യമായാണ് ടി-20 ലോകകപ്പ് വെസ്റ്റ് ഇൻഡീസിൽ നടക്കുക. 2022 ജനുവരി 14 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കുന്ന ലോകകപ്പിൽ 16 ടീമുകൾ മാറ്റുരയ്ക്കും. നാല് ഗ്രൂപ്പുകളാണ് ലോകകപ്പിൽ ഉള്ളത്. വിൻഡീസിലെ വിവിധ ഇടങ്ങളിൽ 10 വേദികളിലായാണ് മത്സരം. ജനുവരി 14 മുതൽ 22 വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും 26 മുതൽ 29 വരെ ക്വാർട്ടർ ഫൈനലുകളും നടക്കും. ഫെബ്രുവരി 1-2 തീയതികളിലാണ് സെമിഫൈനൽ. ഫെബ്രുവരി അഞ്ചിന് കലാശപ്പോര്.

Read Also : മറ്റൊരു കേരള ക്രിക്കറ്റ് താരം കൂടി ദേശീയ ശ്രദ്ധയിലേക്ക്; ഇന്ത്യ അണ്ടർ-19 ടീമിൽ ഇടം പിടിച്ച് ഷോൺ റോജർ

നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനൊപ്പം ഇംഗ്ലണ്ട്, കാനഡ, യുഎഇ രാജ്യങ്ങളാണ് എ ഗ്രൂപ്പിൽ ഉള്ളത്. ബി ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പം അയർലൻഡ്, ദക്ഷിണാഫ്രിക്ക, ഉഗാണ്ട ടീമുകൾ കളിക്കും. ഗ്രൂപ്പ് സിയിൽ അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, പാപ്പുവ ന്യൂ ഗിനിയ, സിംബാബ്‌വെ എന്നീ ടീമുകളും ഗ്രൂപ്പ് ഡിയിൽ ഓസ്ട്രേലിയ, സ്കോട്ട്‌ലൻഡ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് ടീമുകളും കളിക്കും.

ലോകകപ്പിനുള്ള ഇന്ത്യയുടെ അണ്ടർ 19 ടീമിൻ്റെ സാധ്യതാ പട്ടികയിൽ മലയാളി താരവും ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഷോൺ റോജറാണ് ഇന്ത്യ അണ്ടർ-19 ബി ടീമിൽ ഇടം പിടിച്ചത്. ബി ടീമിൻ്റെ ബംഗ്ലാദേശ് പര്യടനത്തിൽ ഷോൺ ടീമിൽ കളിക്കും. കേരളത്തിൻ്റെ അണ്ടർ-19 ടീം അംഗമാണ് ഷോൺ റോജർ.

ഓൾറൗണ്ടറായ ഷോൺ കഴിഞ്ഞ സീസണിലെ വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിനായി മികച്ച പ്രകടനമാണ് നടത്തിയത്. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 294 റൺസ് ആയിരുന്നു ഷോണിൻ്റെ സമ്പാദ്യം. ഇക്കഴിഞ്ഞ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബി ടീമിനായി കളിച്ച ഷോൻ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ചില മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു. ഈ പ്രകടനങ്ങളാണ് കേരള താരത്തിനു തുണ ആയത്. ഈ മാസം 23ന് ക്യാമ്പ് ആരംഭിക്കും.

Story Highlights: New Zealand pull out U19 World Cup quarantine restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here