29
Nov 2021
Monday
Covid Updates

    ഐഎസ്എല്‍; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

    ISL kerala blasters failed

    ഐഎസ്എല്‍ എട്ടാം സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തിലെത്തിയ എടികെ മോഹന്‍ ബഗാന്റെ വിജയം.ഹ്യൂഗോ ബോമു ആദ്യ പകുതിയില്‍ നേടിയ ഇരട്ടഗോളുകളാണ് എടികെയ്ക്ക് വിജയം സമ്മാനിച്ചത്.

    റോയ് കൃഷ്ണയും (27) ലിസ്റ്റന്‍ കൊളാസോയും (50) എടികെക്കായി ഗോളുകള്‍ നേടി. കളിയുടെ ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് 3-1ന് പിറകിലായിരുന്നു. ബ്ലാസ്റ്റേഴ്‌സിനുവേണ്ടി സഹലും പെരേര ഡയസും ഗോളുകള്‍ നേടി.

    മലയാളി താരം കെ.പി രാഹുല്‍ പരിക്ക് പറ്റി കളത്തില്‍ നിന്നും പുറത്തായതും തിരിച്ചടിയായി. രാഹുല്‍ കേറിയതോടെ ബ്ലാസ്റ്റേഴ്‌സിന് ആദ്യ പകുതിയില്‍ തന്നെ സുബ്സ്റ്റിട്യൂഷന്‍ നടത്തേണ്ടി വന്നു. പ്രശാന്താണ് പകരം ഇറങ്ങിയത്. രണ്ടാം പകുതി അധികം വൈകാതെ തന്നെ എടികെ ലീഡുയര്‍ത്തി. ലിസ്റ്റണ്‍ കൊളാസോ ഉയര്‍ത്തിയ പന്തിലൂടെ സ്‌കോര്‍ 4-1ഓടെ ഗോള്‍ കണ്ടു.

    Story Highlights: ISL kerala blasters failed, ATK mohun bagan

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top