Advertisement

പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

November 19, 2021
Google News 1 minute Read

പത്തനംതിട്ട പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റർ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്.

ഇതിനിടെ ഇടുക്കി ഡാമിലേയും മുല്ലപ്പെരിയാർ ഡാമിലെയും ജലനിരപ്പ് ഉയർന്നു. നിലവിൽ 2399.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.90 അടിയിലെത്തി. അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു.

Read Also : ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിലെ ജലനിരപ്പ് 2399.70 അടിയായി

Story Highlights: Red alert Pamba Dam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here