ഭാവിയുടെ വിമാനങ്ങൾ പരിചയപ്പെടുത്തി കുട്ടി എൻജിനീയർമാർ; എട്ടും പതിനഞ്ചും വയസുള്ള മിടുക്കികൾ വിജയികൾ…

യുകെയിലെ കുട്ടി എൻജിനീയര്‍മാര്‍ക്കിടയില്‍ ഈസി ജെറ്റ് ഒരു മത്സരം നടത്തി. പ്രകൃതിക്ക് അനുയോജ്യമായ സുസ്ഥിര ഇന്ധനങ്ങള്‍ ഉപയോഗിച്ച് വിമാനങ്ങളുടെ മോഡലുകൾ ഉണ്ടാക്കുക എന്നതായിരുന്നു മത്സരം. അവരുടെ കാഴ്ചപ്പാടും ഉയർന്നുവന്ന ആശയങ്ങളും കണ്ണുതുറപ്പിക്കുന്നതായിരുന്നു. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളായ ഹാംസ്റ്റർ വീലുകളും പുഴുക്കളും ഏറ്റവും കട്ടിയുള്ളതും പ്രതിരോധശേഷിയുള്ളതുമായ പ്രകൃതിദത്ത നാരുകളിൽ ഒന്നായ തെങ്ങിൽ നിന്ന് നിർമ്മിച്ച ഇരിപ്പിടങ്ങളും ഉപയോഗിച്ചാണ് വിമാനത്തിന്റെ മോഡലുകൾ നിർമ്മിച്ചത്. കുട്ടികളിൽ നിന്ന് വന്ന ഉയർന്നുവന്ന ആശയങ്ങൾ എൻജിനിയറിങ് മേഖലയിലെ പ്രമുഖരെ വരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
നോർഫോക്കിൽ നിന്നുള്ള എട്ട് വയസ്സുള്ള സെറിസും സറേയിൽ നിന്നുള്ള 15 വയസ്സുള്ള ലാറയുമാണ് ഈസി ജെറ്റിന്റെ “എയർക്രാഫ്റ്റ് ഓഫ് ദി ഫ്യൂച്ചർ” മത്സരത്തിലെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാന ചിറകുകളായിരുന്ന സെറീസിന്റെ വിമാനത്തിന്റെ പ്രത്യേകത. ഹൈഡ്രജന്‍ ഇന്ധനമാക്കിയും മീന്‍ ചെതമ്പലുകള്‍ക്ക് സമാനമായ രീതിയില്‍ വിമാനത്തിന്റെ പുറം ഭാഗവും നിർമ്മിച്ചാണ് ലാറയുടെ വിമാനം വ്യത്യസ്തമായത്.
ലോകോത്തര വിദഗ്ധരുടെ പാനലാണ് എല്ലാ ഡിസൈൻ എൻട്രികളും വിലയിരുത്തിയത്. ഈസിജെറ്റ് പൈലറ്റും സീറോ എമിഷൻ എയർക്രാഫ്റ്റ് മോഡലറുമായ ഡെബി തോമസും ഈസിജെറ്റിന്റെ സസ്റ്റൈനബിലിറ്റി ഡയറക്ടർ ജെയ്ൻ ആഷ്ടനും പാനലിൽ അംഗമായിരുന്നു. രൂപകൽപ്പനയുടെ ഗുണനിലവാരം, ആശയത്തിന്റെ വ്യാഖ്യാനം, സർഗ്ഗാത്മകത, നവീകരണം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് പാനൽ വിജയിയെ തെരെഞ്ഞെടുത്തത്. ശോഭനമായ ഭാവിയാണ് എയറോനോട്ടിക്കല്‍ എൻജിനീയറിങ് മേഖലയെ കാത്തിരിക്കുന്നതെന്ന് എയര്‍ബസ് വൈസ് പ്രസിഡന്റും മത്സരത്തിന്റെ ജഡ്ജിമാരില്‍ ഒരാളുമായ ഗ്ലെന്‍ ലെവ്‌ലിന്‍ പറഞ്ഞത്.
Story Highlights: Two girls aged eight and 15 win easy Jet’s ‘Aircraft of the Future’ competition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here