വികസനപദ്ധതികള്‍ പ്രതിപക്ഷം വഴിമുടക്കുന്നു: കെ റയില്‍ പദ്ധതി നടപ്പാക്കും; എ.വിജയരാഘവൻ

കെ റയില്‍ ഉള്‍പെടെയുളള വികസനപദ്ധതികള്‍ നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കേരളം നവീകരിക്കപ്പെട്ടില്ലെങ്കിൽ യുവതലമുറ പിന്തള്ളപ്പെടും. അത് ഉണ്ടായിക്കൂട സാമൂഹിക പരിഷ്കരണ നിയമങ്ങൾ, സാമൂഹിക സുരക്ഷ പദ്ധതികൾ തുടങ്ങിയവയുടെ വിപുലമായ സംവിധാനമുള്ള കേരളത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ കേരളം നവീകരിക്കപ്പെടണം.
Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?
അതിന് സഹായിക്കുന്ന രീതിയിലാണ് ഗവൺമെന്റിന്റെ നിലപാടുകൾ. എന്നാൽ കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനും പിറകോട്ട് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര അവഗണന പല കാര്യങ്ങളിലും കേരളം നേടുകയാണ്. കേരളത്തിന്റെ ശബരിമല വിമാനത്താവളം വിഷയങ്ങളിൽ മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.
എന്നാൽ കേരളത്തിന്റെ ശബരിമല വിമാനത്താവളവും എന്‍.എച്ച് 66 വികസനവും നടപ്പാക്കും. പ്രതിപക്ഷം വികസനത്തിന് വഴിമുടക്കുന്നു, ബി.ജെ.പിയും സമാന നിലപാട് സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപം ആകര്‍ഷിക്കാന്‍ കെ.റയില്‍ പദ്ധതി അനിവാര്യമെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.
Story Highlights : a-vijayaragavan-on-krail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here