Advertisement

മികച്ച ശുചിത്വ സംസ്ഥാനം ചത്തീസ്ഗഡ്

November 20, 2021
Google News 1 minute Read
chattisgarh cleanest city

മികച്ച ശുചിത്വ സംസ്ഥാനത്തിനുള്ള ‘സ്വച്ച് സുർവേക്ഷൻ അവാർഡ് 2021’ ചത്തീസ്ഗഡിന്. സംസ്ഥാനത്തിന് ലഭിച്ച പുരസ്‌കാരം മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഏറ്റുവാങ്ങി. പുരസ്‌കരദാനം നിർവ്വഹിച്ചത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്.

സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. മധ്യപ്രദേശിനാണ് മൂന്നാം സ്ഥാനം.

ഇൻഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം. അഞ്ചാം തവണയാണ് ഇൻഡോർ പുരസ്‌കാരം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂരത്തും, മൂന്നാം സ്ഥാനത്ത് വിജയവാഡുമാണ്. ലഖ്‌നൗവാണ് ഏറ്റവും വൃത്തിഹീനമായ നഗരം.

chattisgarh cleanest city

Read Also : ശുചിത്വ ബോധവത്കരണവുമായി മനസ്സിനെ സ്പര്‍ശിക്കുന്ന മികച്ച ഹൃസ്വചിത്രം’എന്റെ’

ക്ലീനസ്റ്റ് ഗംഗാ ടൗൺ എന്ന വിഭാഗത്തിൽ വാരണാസിക്കാണ് ഒന്നാം സ്ഥാനം. ബിഹാറിലെ മുംഗറും പാട്‌നയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Story Highlights : chattisgarh cleanest city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here