Advertisement

സിപിഐഎം ഏരിയ സമ്മേളനത്തിൽ സംഘർഷം; നാല് പേർക്ക് പരുക്ക്

November 20, 2021
Google News 1 minute Read

സിപിഐഎം വർക്കല ഏരിയ സമ്മേളനത്തിൽ സംഘർഷം ഉണ്ടായി. റെഡ് വോളന്റിയർമാരും പ്രതിനിധികളും ഏറ്റുമുട്ടി. നാല് പേർക്ക് പരുക്കേറ്റു. ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എ നഹാസിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെ ചൊല്ലിയാണ് സംഘർഷം. ഇടവയിൽ നിന്നുള്ള പ്രതിനിധികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

ഏരിയ കമ്മിറ്റിയെ പ്രഖ്യാപിച്ചപ്പോൾ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എഫ് നഹാസ് ഡി വൈ എഫ് ഐ പ്രവർത്തകരായ വഹാബ് , റിയാസ് എന്നിവരെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ മത്സരം വേണമെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ഇത് നേതൃത്വം അനുവദിച്ചില്ല ഇതോടെയാണ് പുറത്ത് നിന്ന് പ്രവർത്തകർ സമ്മേളന ഹാളിലേക്ക് തള്ളിക്കയറിയത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.വിജയകുമാറും കടകംപള്ളി സുരേന്ദ്രനും വേദിയിൽ ഇരിക്കെയായിരുന്നു പ്രവർത്തകരുടെ സംഘർഷം. സംഘർഷത്തിൽ ഡി വൈ എഫ് ഐ – എസ് എഫ് ഐ പ്രവർത്തകരായ അതുൽ ,അബിൻ, അഖിൽ, വിഷ്ണു എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റു എല്ലാവരും ആശുപത്രിയിലാണ്. സംഭവത്തിൽ ഇതുവരെ പ്രതികരിക്കാൻ നേതൃത്വം തയ്യാറായിട്ടില്ല.

Story Highlights : clashes-at-cpm-varkala-area-conference-four-people-were-injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here