Advertisement

ഉയര്‍ന്ന നിലവാരമുള്ള മാനവവിഭവ ശേഷിയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കാവശ്യം; ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

November 20, 2021
Google News 1 minute Read
kerala fire

സംസ്ഥാനം നേരിട്ട ദുരന്ത സമയങ്ങളിലെ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി. നിരന്തരമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ നൂതനമായ മാര്‍ഗങ്ങള്‍ തേടണം. സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പൂര്‍ണ തോതില്‍ സജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ഫോഴ്‌സ് സേനയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

‘ഉയര്‍ന്ന നിലവാരമുള്ള മാനവ വിഭവ ശേഷിയാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രധാനം. അഗ്നിരക്ഷാ സേനയുടെ ആപ്തവാക്യത്തെ പൂര്‍ണമായും പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുക്കേണ്ടവരാണ് ഫയര്‍ഫോഴ്‌സ്. കേരലത്തിലെ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞ നാളുകളില്‍ അതിനുസാധിച്ചു.

നൂറ്റാണ്ടിലെ മഹാപ്രളയം, തുടര്‍ച്ചയായുണ്ടായ കാലവര്‍ഷക്കെടുതികള്‍, ഉരുള്‍പൊട്ടല്‍ എന്നീ ദുരന്തങ്ങളിലെല്ലാം സ്വന്തം ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ചവരാണ് കേരള ഫയര്‍ഫോഴ്‌സ്. ഒരു ഘട്ടത്തില്‍ വീടുകളിലേക്ക് മരുന്നുകള്‍ നേരിട്ടെത്തിക്കുന്നതില്‍ വരെയും ഫയര്‍ഫോഴ്‌സ് മുന്നിലുണ്ടായിരുന്നു.

Read Also : ഫയര്‍ഫോഴ്‌സില്‍ വന്‍ പരിഷ്‌കാരം; ഇന്റലിജന്‍സ് വിഭാഗം വരുന്നു

സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി രണ്ടുതരത്തിലുള്ള ഇടപെടലുകളാണ് പ്രധാനമായും വേണ്ടത്. ഉയര്‍ന്ന നിലവാരമുള്ള മാനവവവിഭവ ശേഷി സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാകുക, രണ്ട്, അവരുടെ സേവനങ്ങള്‍ കാര്യക്ഷമമയായി നിര്‍വഹിക്കാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുണ്ടാവുക. ഇവയ്ക്ക് രണ്ടുമാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്’. മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: kerala fire, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here