Advertisement

എൽജെഡി സംസ്ഥാന നേതൃയോഗം ഇന്ന് നിർണായകം

November 20, 2021
Google News 1 minute Read

എൽജെഡി സംസ്ഥാന നേതൃ യോഗം ഇന്ന് കോഴിക്കോട് ചേരും. പാർട്ടി പിളർപ്പിലേക്ക് നീങ്ങുന്ന സാഹചര്യങ്ങൾക്കിടയിൽ ചേരുന്ന യോഗം നിർണ്ണയകമാണ്. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും അതിനുശേഷം സംസ്ഥാന ഭാരവാഹി യോഗവും ചേരും. ജില്ല പ്രസിഡന്റുമാരുടെയും യോഗം നടക്കും.

ഷെയ്ക്ക് പി ഹാരിസിന്റെ നേതൃത്വത്തിൽ ആരംഭിച്ച നീക്കങ്ങളടക്കം ലംഘനമാണെന്നാണ് എൽജെഡി പ്രസിഡന്റ് എംവി ശ്രേയാംസ് കുമാറിന്‍റെ നിലപാട്. യോഗത്തിൽ ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ഉയരും. വിമതർക്കെതിരെ നടപടി ഉണ്ടായാൽ പാർട്ടി പിളരാനാണ് സാധ്യത. അച്ചടക്കത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പറയുമ്പോഴും സമവായ സാധ്യത പൂർണ്ണമായും അടക്കാതെയാണ് ശ്രേയാംസിന്‍റെ പ്രതികരണം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കമാണ് എല്‍ജെഡിഎ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുകയാണ് വിമത നേതാക്കളും.ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. നാളെ രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്.

Read Also : എൽജെഡി വിമതരെ ഒപ്പം കൂട്ടാൻ ജെഡിഎസ്; സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ കാണും

Story Highlights: LJD state leadership meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here