160 ദ്വീപുകൾ ചേർന്ന പവിഴങ്ങളുടെ നാട്; വിസ്മയങ്ങളും കൗതുക കാഴ്ച്ചകളും ഒരുക്കി ഓകിനോവ…
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ജപ്പാനിലെ ഓകിനാവ. ബീച്ച് റിസോർട്ടുകളുടെ പേരിലും ദ്വീപ് ജീവിതത്തിനും പ്രസിദ്ധമാണ് ഓകിനാവ. സമുദ്രത്തിലെ കയർ എന്നാണ് ഓകിനാവ എന്ന പേരിന്റെ അർത്ഥം. കാഗോഷിമ മുതൽ തായ്‌വാൻ വരെയുള്ള ദ്വീപുകൾ ബന്ധിപ്പിക്കുന്നത് എന്ന അർത്ഥത്തിലാണ് ഈ പേര് നൽകിയിരിക്കുന്നത്. കാരണം വളരെ പണ്ടുകാലം മുതൽ ചൈനയും ജപ്പാനും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായി കച്ചവട ബന്ധത്തിൽ വ്യാപാരികളുടെ രാജ്യമായിരുന്നു ഈ ഭൂമി.
കാഴ്ചകളുടെ വിസ്മയമാണ് ഈ രാജ്യം സമ്മാനിക്കുന്നത്. ചുറ്റും നീലകടലും പവിഴപ്പുറ്റുകളും വൈവിധ്യമാർന്ന സമുദ്രജീവികളെയും ഇവിടെ കാണാം. നിഗൂഢ സൗന്ദര്യങ്ങളുടെ രാജ്യമെന്നും സഞ്ചാരികൾ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ബീച്ച് റിസോർട്ടുകളുടെ രാജ്യം കൂടിയാണിത്. സഞ്ചാരികൾക്കായി പ്രൈവറ്റ് റിസോർട്ടുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ സമുദ്ര കായിക വിനോദങ്ങളും ഇവിടെ നിരവധിയാണ്. ഡൈവേഴ്‌സിന്റെയും സ്നോക്കെല്ലേർസിന്റെയും സങ്കേതമാണ് കൂടിയാണ് ഇവിടം. പ്രകൃതി ദത്ത ഗുഹകളും ഇവിടുത്തെ പ്രത്യേകതയാണ്. ഓകിനോവയുടെ മിക്ക ദ്വീപുകളും വിവിധതരം പവിഴങ്ങളാൽ സമൃദ്ധമാണ്.
ഓകിനോവ ദ്വീപിലെ പ്രശസ്തമായ പവിഴമാണ് ഫോറമിനിഫർ ഷെൽ. ഓകിനോവയിലെ സ്റ്റാർ സാൻഡ് ബീച്ചുകൾക്ക് പിന്നിൽ ഇവയാണ്. ഈ പവിഴം, നശിക്കുമ്പോൾ ഇവയിൽ നിന്നുള്ള നക്ഷത്രാകൃതിയിലുള്ള ചെറിയ കൂർത്ത ഷെല്ലുകൾ കരയ്ക്കടിയുന്നു. അതുകൊണ്ടാണ് ഈ ബീച്ചുകൾ സ്റ്റാർ സാൻഡ് ബീച്ചുകൾ എന്നറിയപ്പെടുന്നത്. ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രത്യേകതകളാണ് ഓകിനോവയ്ക്ക് ഉള്ളത്. 160 ൽ പരം ദ്വീപുകളുണ്ട് ഓകിനോവയിൽ. അവയിൽ നാല്പത്തിയേഴ് എണ്ണം വിദൂര ദ്വീപുകളാണ്. ഇവിടുത്തെ ആകെ ജനസംഖ്യ പതിനഞ്ച് ലക്ഷത്തിൽ താഴെയാണ്.
Read Also : പ്രായം തളർത്താത്ത പോരാട്ടവീര്യം; തന്റെ ഭൂമിയ്ക്കായുള്ള ഒറ്റയാൾ പോരാട്ടം
കൂടുതൽ ആയുസുള്ള ജനങ്ങൾ വസിക്കുന്ന ദ്വീപും ഇവിടെ ഉണ്ട്. മലിനീകരണം കുറവായതിനാൽ ഇവിടെ ആളുകളിൽ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാകുന്നതും കുറവാണ്. ജാപ്പനീസ് ആണ് ഇവിടുത്തുകാരുടെ ഭാഷ. ഇവിടുത്തെ മനോഹരമായ സൂര്യാസ്തമയം തേടി എത്തുന്നവരും നിരവധിയാണ്. കൂറ്റൻ തിമിംഗലങ്ങളും കടലാമകളും തുടങ്ങി നിരവധി സമുദ്ര ജീവികളും ഇവിടെ ഉണ്ട്. വിനോദങ്ങളും കാഴ്ചകളും മാത്രമല്ല, വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും തനതായ കലാരൂപങ്ങൾ കൊണ്ടും പരിസ്ഥിതി സൗഹാർദ്ര വാസ്തുശൈലിയും രുചിയൂറും ഭക്ഷണ വിഭവങ്ങളും ഇവിടുത്തെ പ്രത്യകതകളാണ്. എന്തുകൊണ്ട് സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി ഓകിനോവ മാറിയെന്നത് അത്ഭുതപ്പെടേണ്ട കാര്യമില്ല.
ജപ്പാനിലെ ഏറ്റവും ചെറിയ നദിയായ ഷിയോകാവ അഥവാ സാൾട്ട് റിവർ ഓകിനോവയിലാണ് സ്ഥിതി ചെയ്യുന്നത്. 300 മീറ്റർ നീളമുള്ള ഈ നദി ജപ്പാനിലെ ഏറ്റവും ചെറുതും ലോകത്തിലെ തന്നെ ഏതാനും ഉപ്പുനദികളിൽ ഒന്നാണ്. കൂടാതെ വിവിധതരം സമുദ്ര സസ്യങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണിത്.
Story Highlights : Okinawa island in Japan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here