രാജസ്ഥാൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു

രാജസ്താൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. നാളെ പിസിസി യോഗം ചേരും. പുതിയ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊള്ളും. ഇന്ന് വൈകീട്ട് 7 മണിക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ മന്ത്രിമാർ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം.
അശോക് ഗെഹ്ലോട്ട് സച്ചിൻ പൈലറ്റ് പോരിനെ തുടർന്നു നീണ്ടു പോയ മന്ത്രി സഭ പുനസംഘടനയാണ് രാജസ്ഥാനിൽ നാളെ നടക്കാൻ പോകുന്നത്. രാജസ്ഥാൻ മന്ത്രി സഭ പുനഃസംഘടന നാളെ നടക്കും. വൈകീട്ട് നാല് മണിക്ക് ഗവർണർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.ഗാവിന്ദ് സിങ് ദോതസ്ര,ഹരീഷ് ചൗദരി,ഡോ. രഘു ശർമ എന്നീ മൂന്ന് മന്ത്രിമാർ പദവി ഒഴിയാൻ താൽപര്യം അറിയിച്ച് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. സച്ചിൻ പൈലറ്റുമായി അടുപ്പമുള്ളവർ മന്ത്രി സഭയിൽ ഇടം പിടിക്കുമെന്നാണ് സൂചന.
Read Also : ഇന്ധന നികുതി കുറച്ച് രാജസ്ഥാൻ; പുതുക്കിയ വില നാളെ മുതൽ
മന്ത്രി സഭ പുനഃസംഘടന ചർച്ച ചെയ്യാൻ അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ പാർട്ടി നേതൃത്വവുമായി പലതവണ ചർച്ച നടത്തിയിരുന്നു. മന്ത്രിമാരുടെ എണ്ണം നിലവിലുള്ള 21 ൽ നിന്നും വർധിച്ചേക്കുമെന്നും സൂചനയുണ്ട്.
Story Highlights : Rajasthan ministers resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here