പുരുഷ സൗന്ദര്യത്തിനു മേൽ പെണ്ണഴകിന്റെ നിറം ചാർത്തിയ മേക് ഓവർ

ഒരു സ്ത്രീയെ മേക്ക് ഓവർ ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല ഒരു പുരുഷനെ സ്ത്രീ രൂപത്തിലേക്ക് എത്തിക്കുക എന്നത്. അത്തരത്തിൽ വെല്ലുവിളി നിറഞ്ഞ മേക് ഓവർ ഷൂട്ട് പരീക്ഷിച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീഗേഷ് വാസൻ. പുരുഷ സൗന്ദര്യത്തിനു മേൽ പെണ്ണഴകിന്റെ നിറം ചാർത്തിയ മേക് ഓവർ ഇന്നോളം ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ശ്രീഗേഷ് വാസൻ അഭിപ്രായപ്പെട്ടു.
ഈ ആശയം മനസിൽ തോന്നിയപ്പോൾ ആദ്യം ശ്രീഗേഷ് തന്റെ ക്യാമറാമാൻ ശ്രീജിത്തിനോട് സംസാരിക്കുകയായിരുന്നു. എന്നാൽ ശ്രീജിത്ത് സമ്മതിച്ചെങ്കിലും മോഡലായി ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു അടുത്ത ചിന്ത. പലരുമായും സംസാരിച്ചു. കിട്ടിയ മറുപടിയിൽ ഏറ്റവും അതിശയിപ്പിച്ചത് നാട്ടുകാർ എന്ത് വിചാരിക്കുമെന്നുള്ളതായിരുന്നു . സത്യത്തിൽ ചിരി വന്നു പോയിയെന്ന് ശ്രീഗേഷ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.


നീണ്ട നാളുകളുടെ കഠിനാദ്ധ്വാനവും ബോഡി വാക്സിംഗ് ഉൾപ്പെടെയുള്ള പ്രക്രിയകൾക്കും ഒടുവിലാണ് പുരുഷ സൗന്ദര്യത്തിനുള്ളിൽ ഒളിഞ്ഞിരുന്ന പെണ്ണിനെ കണ്ടെത്തിയതെന്ന് ശ്രീഗേഷ് പറയുന്നു. ആൺ വേഷങ്ങളിൽ നിന്ന് പെൺസൗന്ദര്യത്തിലേക്കുള്ള ഈ പരകായ പ്രവേശത്തിന് ജീവൻ നൽകിയത്. സുരേഷ് എന്ന കലാകാരനാണ്.

Read Also :
തികച്ചും യാദൃശ്ചികമായിട്ടാണ് സുരേഷ് ബ്രോയെ പരിചയപെടുന്നത്. അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു. പിന്നെ നീണ്ട നാളുകളുടെ ഹാർഡ് വർക്ക് ആയിരുന്നു. ബോഡി വാക്സ് ചെയ്യാനും തടി കുറക്കാനും ഒക്കെയായി സുരേഷ് ബ്രോ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. വിചാരിച്ചതിലും ഒരുപാട് നന്നായിട്ടാണ് ഔട്ട് വന്നത്. കുറച്ചധികം സന്തോഷത്തിലാണ്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ് എന്ന് കരുതുന്നു. കൂടെ തോളോട് തോൾ ചേർന്ന് നിന്നവരോട് നിറഞ്ഞ സ്നേഹമെന്നും ശ്രീഗേഷ് വാസൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
Story Highlights: Makeup artist Sreegesh viral makeover shoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here