Advertisement

“ഐപിഎൽ 2022ൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം, ഒരുപാട് സമയമുണ്ട്”- ധോണി

November 20, 2021
Google News 1 minute Read

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) പുതിയ സീസണിൽ കളിക്കുന്ന കാര്യം ആലോചിക്കാമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ക്യാപ്റ്റൻ എം‌ എസ് ധോണി. സമയം ഏറെയുള്ളതിനാൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ അതിനെക്കുറിച്ച് ആലോചിക്കാം, ഒരുപാട് സമയമുണ്ട്, നവംബർ മാസം അല്ലേ ആയിട്ടുള്ളു. ഐപിഎൽ ഏപ്രിലിലാണ്” – ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ ധോണി പറഞ്ഞു. 2021ലെ പതിപ്പിൽ കിരീടം നേടിയ ശേഷം അടുത്ത ടൂർണമെന്റിൽ തുടരുമോ എന്ന ചോദ്യത്തോട് ധോണി മൗനം പാലിച്ചിരുന്നു.

“ഞാനല്ല പ്രധാനം. ഫ്രാഞ്ചൈസിക്ക് ദോഷം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ ഒരു ടീമാണ് വേണ്ടത്. അടുത്ത 10 വർഷം ടീമിനായി സംഭാവന നൽകാൻ കഴിയുന്ന താരങ്ങളെ ഞങ്ങൾ നോക്കേണ്ടതുണ്ട്.” ധോണി പറയുന്നു.

രണ്ട് പുതിയ ടീമുകൾ കൂടി 2022ലെ ഐപിഎൽ ഉണ്ടാകും. ഇതിനെ കുറിച്ചും ധോണി പ്രതികരിച്ചു. “ഞാൻ നേരത്തെ പറഞ്ഞു, അത് ബി.സി.സി.ഐയെ ആശ്രയിച്ചിരിക്കുന്നു. രണ്ട് പുതിയ ടീമുകൾ വരുന്നതോടെ, സി.എസ്‌.കെയ്ക്ക് എന്താണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിക്കേണ്ടതുണ്ട്” ധോണി വ്യക്തമാക്കി. സി.എസ്‌.കെയ്‌ക്കായി കളിച്ചേക്കുമെന്ന സൂചനയാണ് ധോണി നൽകുന്നത്.

Story Highlights : will-think-about-participation-in-ipl-2022-theres-a-lot-of-time-ms-dhoni

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here