Advertisement

ഐഎസ്എൽ; നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി

November 21, 2021
Google News 2 minutes Read

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ കളിയിൽ ആധിപത്യമുറപ്പിച്ച് 3-2 ന് മുന്നിലായിരുന്നു ബെംഗളൂരു.ISL 2021)

മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വയിലൂടെ ആദ്യ ഗോൾ നേടി ബെംഗളൂരു. എന്നാൽ മൂന്നു മിനിറ്റിനുള്ളില്‍ മലയാളി താരം സുഹൈറിന്റെ പാസില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ദെശോണ്‍ ബ്രൗണ്‍ ഗോൾ നേടി.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

അഞ്ച് മിനിറ്റിന് ശേഷം മലയാളി താരങ്ങളിലൂടെ ബെംഗളൂരു ലീഡെടുത്തു. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മഷൂര്‍ ഷരീഫിന്റെ ഷോട്ട് സ്വന്തം വലയില്‍ തന്നെ എത്തി. സെല്‍ഫ് ഗോളില്‍ ബെംഗളൂരു ലീഡ് നേടി.

പക്ഷേ പൊരുതിയ നോര്‍ത്ത് ഈസ്റ്റ് 25-ാം മിനിറ്റില്‍ ഈ ഗോളിന് മറുപടി നല്‍കി. ഇടതു വിങ്ങിലൂടെ മുന്നേറി സുഹൈര്‍ നല്‍കിയ ക്രോസ് മതിയാസ് കൗറര്‍ വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-2 ആയി. പിന്നീട് 42-ാം മിനിറ്റില്‍ ജയേഷ് റാണ വീണ്ടും ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു. 82-ാം മിനിറ്റില്‍ പ്രിന്‍സ് ഇബാരയിലൂടെ രണ്ടാം പകുതിയില്‍ ബെംഗളൂരു നാലാം ഗോള്‍ നേടി.

Story Highlights : isl-2021-2022-bengaluru-fc-vs-northeast-united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here