Advertisement

ആന്ധ്രപ്രദേശില്‍ വെള്ളപ്പൊക്കം; കേരളത്തില്‍ നിന്നുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

November 21, 2021
Google News 2 minutes Read
train cancel

ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദുചെയ്തത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്.

ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

Read Also : ആന്ധ്രയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി; കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു

അതേസമയം ആന്ധ്രപ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരമാണിത്. 17 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എന്നാല്‍ വിവിധയിടങ്ങളിലായി നൂറോളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്ന് അനൗദ്യോഗിക കണക്കുകളില്‍ പറയുന്നു.

Read Also : റെയിൽവേ ട്രാക്കിൽ സ്ഫോടനം; ജാർഖണ്ഡിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി

172 താലൂക്കുകളിലെ 1316 വില്ലേജുകളിലും നാല് നഗരങ്ങളിലുമാണ് പ്രളയം നാശം വിതച്ചത്.ഇന്നലെ രാത്രി അനന്ദ്പൂര്‍, കടപ്പ, തിരുപ്പതി മേഖലകളില്‍ മഴയുണ്ടായി. ഇന്ന് പകലും മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. അനന്ത്പൂരില്‍ കെട്ടിടം തകര്‍ന്ന് നാലുപേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. റായലസീമ മേഖലയില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് ആന്ധ്രപ്രദേശില്‍ മഴ ശക്തമായത്.

Story Highlights : train cancel, flood in andhrapradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here